ജര്‍മ്മനിയില്‍ കെയര്‍ രംഗത്ത് പുതിയ വെട്ടിച്ചുരുക്കല്‍ ; വീടുകളില്‍ രോഗികളെ പരിചരിക്കുന്നവര്‍ക്ക് പെന്‍ഷന്‍ തുക കുറയ്ക്കും

ബര്‍ലിന്‍: ജര്‍മ്മനിയിലെ കെയര്‍ (Nursing/Pflege) മേഖലയെയും പ്രവാസി കുടുംബങ്ങളെയും ആശങ്കയിലാഴ്ത്തിക്കൊണ്ട് ഭരണ കക്ഷിയായ സി.ഡി.യു~വിന്റെ പുതിയ സാമ്പത്തിക വെട്ടിച്ചുരുക്കല്‍ പദ്ധതി (ടുമൃുഹമി). സ്വന്തം വീടുകളില്‍ വെച്ച് പ്രായമായ മാതാപിതാക്കളെയോ രോഗികളായ ബന്ധുക്കളെയോ പരിചരിക്കുന്നവരുടെ (Pflegende Angeheorige) ഭാവിയിലെ പെന്‍ഷന്‍ ആനുകൂല്യങ്ങളില്‍ വന്‍ കുറവ് വരുത്താനാണ് പുതിയ നിര്‍ദ്ദേശം വ്യവസ്ഥ ചെയ്യുന്നത്.

മന്ത്രി നീന വാര്‍ക്കന്‍ മുന്നോട്ടുവെച്ച പുതിയ കെയര്‍ പരിഷ്കരണ (Pflegereform) നയത്തിലാണ് ഈ വിവാദ നിര്‍ദ്ദേശമുള്ളത്.

നിര്‍ദ്ദേശത്തിലെ പ്രധാന വിവരങ്ങള്‍ ഇതാ:
പെന്‍ഷന്‍ തുക പതുക്കെയേ കൂടു: നിലവിലെ നിയമപ്രകാരം, ഒരാള്‍ ജോലിക്ക് പോകാതെ സ്വന്തം വീട്ടിലുള്ള രോഗിയെ പരിചരിക്കുകയാണെങ്കില്‍, അവര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് (Rentenversicherung) പ്രത്യേക പോയിന്റുകള്‍ ലഭിക്കാറുണ്ട്. എന്നാല്‍ പുതിയ പദ്ധതി പ്രകാരം ഈ പെന്‍ഷന്‍ അവകാശങ്ങളുടെ (Rentenanspreuche) വളര്‍ച്ചാ നിരക്ക് കുത്തനെ കുറയ്ക്കും. അതായത്, ഭാവിയില്‍ ഇവര്‍ക്ക് ലഭിക്കുന്ന പ്രതിമാസ പെന്‍ഷന്‍ തുകയില്‍ വലിയ കുറവുണ്ടാകും.

സാമ്പത്തിക ഭാരം കുറയ്ക്കാന്‍: ജര്‍മ്മനിയിലെ കെയര്‍ ഇന്‍ഷുറന്‍സ് ഫണ്ടുകള്‍ (Pflegekassen) കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ ഫണ്ടുകളിലെ ബാധ്യത കുറയ്ക്കാനും ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ദ്ധിക്കുന്നത് തടയാനുമാണ് ഇത്തരമൊരു കടുത്ത വെട്ടിച്ചുരുക്കലിന് സി.ഡി.യു പദ്ധതിയിടുന്നത്.

പ്രതിസന്ധിയിലാകുന്നത് ലക്ഷക്കണക്കിന് കുടുംബങ്ങള്‍:

ജര്‍മ്മനിയിലെ കെയര്‍ സിസ്ററം തകരാതെ മുന്നോട്ട് പോകുന്നത് ഭൂരിഭാഗം ആളുകളും തങ്ങളുടെ പ്രിയപ്പെട്ടവരെ കെയര്‍ ഹോമുകളില്‍ വിടാതെ വീടുകളില്‍ തന്നെ സംരക്ഷിക്കുന്നത് കൊണ്ടാണ്. കെയര്‍ ഹോമുകളിലെ കനത്ത ചെലവ് ഒഴിവാക്കാന്‍ ജോലി പോലും ഉപേക്ഷിച്ച് മാതാപിതാക്കളെ നോക്കുന്ന ഒട്ടനവധിയാളുകള്‍ ഉള്‍പ്പെടെയുള്ള നിരവധിയാളുകള്‍ ജര്‍മ്മനിയിലുണ്ട്.

കരിയര്‍, കുടുംബം, പരിചരണം എന്നീ ഉത്തരവാദിത്തങ്ങള്‍ പലപ്പോഴും കൈകാര്യം ചെയ്യുന്ന ദശലക്ഷക്കണക്കിന് ഇണകള്‍ക്കും കുട്ടികള്‍ക്കും ഇത് ഒരു വിനാശകരമായ കാര്യമാണ്.

ബന്ധുക്കളെ പരിപാലിക്കുന്നവര്‍ വാര്‍ദ്ധക്യത്തില്‍ അതിന്റെ പേരില്‍ ശിക്ഷിക്കപ്പെടരുത്. കുടുംബ പരിചരണം നല്‍കുന്നവര്‍ ഇല്ലെങ്കില്‍, ഈ സംവിധാനം തകരും. പരിഷ്കരണത്തിനുള്ള എല്ലാ സമ്മര്‍ദ്ദങ്ങളും ഉണ്ടായിരുന്നിട്ടും, ഈ ചെലവുചുരുക്കല്‍ നടപടി നടപ്പിലാക്കരുത്.

ദീര്‍ഘകാല പരിചരണ ആവശ്യങ്ങള്‍, നഴ്സിംഗ് ഹോമുകള്‍, ദീര്‍ഘകാല പരിചരണ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍: പുതിയതും വ്യാപകവുമായ ദീര്‍ഘകാല പരിചരണ പരിഷ്കരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള ദശലക്ഷക്കണക്കിന് വ്യക്തികള്‍ക്ക് ഗുരുതരമായ വെട്ടിക്കുറവുകള്‍ നേരിടേണ്ടിവരും. അതേസമയം, ഗാര്‍ഹിക പരിചരണത്തിന് കൂടുതല്‍ പിന്തുണ നല്‍കാനും ഇത് ലക്ഷ്യമിടുന്നു.

കുട്ടികളില്ലാത്ത വ്യക്തികള്‍, ഉയര്‍ന്ന വരുമാനക്കാര്‍, നഴ്സിംഗ് ഹോം താമസക്കാര്‍ എന്നിവര്‍ക്ക് ഇത് കൂടുതല്‍ ചെലവേറിയതായിത്തീരും.

ഇത്തരത്തില്‍ കഠിനാധ്വാനം ചെയ്യുന്നവരുടെ പെന്‍ഷന്‍ തുകയില്‍ തന്നെ കൈവെക്കാനുള്ള രാഷ്ട്രീയ നീക്കത്തിനെതിരെ ജര്‍മ്മനിയില്‍ ഇതിനകം തന്നെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. വിദേശ തൊഴിലാളികളെയും ഹോം കെയര്‍ ജീവനക്കാരെയും ആശ്രയിക്കുന്ന ജര്‍മ്മനിയില്‍ ഈ നിയമം നടപ്പിലായാല്‍ അത് കെയര്‍ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
- dated 06 Jun 2026

Comments:

Keywords: Germany - Otta Nottathil - care_reform_nina_warken_minister_new_declaration_june_5_2026 Germany - Otta Nottathil - care_reform_nina_warken_minister_new_declaration_june_5_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ജര്‍മനി നിര്‍ബന്ധിത സൈനിക സേവനത്തിനും ആയുധ ബജറ്റിനുമെതിരെ ജര്‍മ്മനിയില്‍ വന്‍ പ്രതിഷേധം; ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റില്‍ ആയിരങ്ങള്‍ അണിനിരന്നു: സൈനികച്ചെലവല്ല, സാമൂഹിക ക്ഷേമമാണ് വേണ്ടതെന്ന് യുവാക്കള്‍
Reform_row_raises_fears_for_Merz_coalition
ജര്‍മനി ജര്‍മ്മന്‍ ഐക്യദിനാഘോഷങ്ങള്‍ക്ക് ബ്രെമനില്‍ തുടക്കം; മെര്‍സ് സര്‍ക്കാരില്‍ ഭിന്നത പുകയുന്നു: ഐക്യദിന റാലിക്കിടെ ഇടതുപക്ഷ പ്രതിഷേധവും
vw_new_employees_10_agreement_cancelled_sept_30_2026
ജര്‍മനി ജീവനക്കാരെ ഞെട്ടിച്ച് ഫോക്സ്വാഗന്റെ അടുത്ത പ്രഹരം ; പത്തോളം തൊഴില്‍ കരാറുകള്‍ റദ്ദാക്കി: ജോലി സമയം കൂട്ടിയേക്കും
tank_rabatt_germany_germany_oct_1_2026
ജര്‍മനി ജര്‍മ്മനിയില്‍ ഇന്ധന നികുതിയിളവ് പ്രാബല്യത്തില്‍; ലിറ്ററിന് 16.7 സെന്റ് വരെ കുറയും
kerala_samajam_onam_celebrations_2026_report
ജര്‍മനി കൊളോണ്‍ കേരള സമാജം ഓണാഘോഷം വര്‍ണ്ണാഭമായി; പ്രവാസമണ്ണില്‍ കേരളത്തനിമ വിരിയിച്ച് വിപുലമായ കലാവിരുന്നും ഓണസദ്യയും
tallest_wind_turbine_germany_brandenburg_oct_1_2026
ജര്‍മനി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാറ്റാടിയന്ത്രം ജര്‍മ്മനിയില്‍ പൂര്‍ത്തിയായി; 365 മീറ്റര്‍ ഉയരം, തലയെടുപ്പോടെ ബ്രാന്‍ഡന്‍ബുര്‍ഗില്‍
10_days_japamala_prayers_oct_1_10_2026_cologne_syro_malabar_community
ജര്‍മനി കൊളോണില്‍ 10 ദിവസത്തെ ഭക്തിനിര്‍ഭരമായ ജപമാല പ്രാര്‍ത്ഥന ഒക്ടോബര്‍ ഒന്നു മുതല്‍